top of page

മുഹമ്മദ്‌ ആരിഫ് .കെ വി

P H O T O G R A P H Y

എന്നെ കുറിച്ച്

  

ഞാൻ മുഹമ്മദ്‌ ആരിഫ് വടകര, കേരളത്തിലെ വടകരയിൽ കൊയിലാണ്ടി വളപ്പില്‍ നിന്നുള്ള ഫോട്ടോഗ്രാഫർ, റഹീന ഹംസ   നല്ല  പാതി ഷാനആരിഫും, ഫാത്തിമ റിസ ആരിഫും അള്ളാഹു തന്ന  അനുഗ്രഹമാണ്. ഇപ്പോൾ ഖത്തറിൽ പ്രവർത്തിക്കുന്നു. 2006 മുതൽ ഖത്തർ കൾച്ചർ മന്ത്രാലയത്തിൽ പ്രവർത്തിച്ച് വരുന്ന ഞാൻ, സാംസ്കാരികമായ കാഴ്ചപ്പാടുകൾ ദൃശ്യങ്ങളിലൂടെ പകര്‍ത്തുകയാണ് എന്റെ പാത.

ഫോട്ടോഗ്രാഫിയെ ഞാൻ കണ്ടത് ഒരു കാഴ്ച അല്ല അതൊരു അനുഭവം. ഓരോ ഫ്രെയിമിലും ഒരു നിശ്ശബ്ദ കഥയുടെ കാതൽ. പ്രകാശം, നിഴൽ, മുഖഭാവങ്ങൾ, പരിസരം... എല്ലാം ചേർന്ന് ഒരുമയാകുന്ന ദൃശ്യങ്ങൾ.

"ശക്തിയുടെ സൈലൻസ്" പോലുള്ള ആശയപരമായ പ്രോജക്ടുകൾ വഴി ഞാൻ അധികാരത്തിന്റെ അടയാളങ്ങൾ നിശ്ശബ്ദമായി പറയാൻ ശ്രമിക്കുന്നു.

എന്റെ ക്യാമറയുടെ കണ്ണിലൂടെ ഞാൻ മനുഷ്യരെയും സംസ്കാരത്തെയും വിശ്വാസപൂർവം രേഖപ്പെടുത്തുന്നു — വാക്കുകളില്ലാതെ സംസാരിക്കാൻ കഴിവുള്ള ചിത്രങ്ങളിലൂടെ.


ഫോട്ടോയിലൂടെ ശബ്ദമില്ലാത്ത ശബ്ദങ്ങൾ പറയുകയാണ് ഞാൻ.
എന്റെ യാത്ര തുടരുന്നു… നിങ്ങൾക്കൊപ്പം.

© 2023 by MUHAMMED ARIF KV

bottom of page